Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trust Board

America

ഫൊക്കാന ട്രസ്റ്റി ബോർഡിന് നവനേതൃത്വം

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ 2026 - 28 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി മു​ൻ പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി​യെ​യും വൈ​സ് ചെ​യ​റാ​യി തോ​മ​സ് തോ​മ​സി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ബി​ജു ജോ​ൺ കൊ​ട്ടാ​ര​ക്ക​ര​യെ​യും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു.

ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി​രു​ന്ന ജോ​ജി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​രും യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ മു​ൻ പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ജോ​യി ചാ​ക്ക​പ്പ​ൻ, മാ​മ്മ​ൻ സി. ​ജേ​ക്ക​ബ്, സ​തീ​ശ​ൻ നാ​യ​ർ, ബി​ജു ജോ​ൺ, തോ​മ​സ് തോ​മ​സ്, മ​നോ​ജ് ഇ​ട​മ​ന, കെ​വി​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ എ​ല്ലാ ട്ര​സ്റ്റി ബോ​ർ​ഡ് അംഗങ്ങളെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഫൊ​ക്കാ​ന​യു​ടെ പു​തി​യ ട്ര​സ്റ്റി ബോ​ർ​ഡ് നേ​തൃ​ത്വം സം​ഘ​ട​ന​യു​ടെ ഭ​ര​ണ​പ​ര​മാ​യ തു​ട​ർ​ച്ച​യ്ക്കും ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ ഊ​ർ​ജം പ​ക​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഫൊ​ക്കാ​ന പ്ര​വ​ർ​ത്ത​ക​ർ.

Latest News

Corehub Up